Chilu Chilum [M] Lyrics
Writer :
Singer :
ചിലു ചിലും ചിൽ ചിരി ചിലമ്പും ചിലങ്കയോ
വന ശലഭമോ മനസ്സിൽ
കളകളം തള വള കിലുങ്ങും കവിതയോ കിളിമൊഴികളോ മനസ്സിൽ
നിഴലുലാവുകയോ നെഞ്ചിൽ ഇഴകൾ പാകുകയോ
പവിഴമാവുകയോ പാട്ടിൻ പുഴകൾ ഒഴുകുകയോ
പുലരിവിരിയും കനകവനിയിൽ പുളക സാന്ത്വന നിമിഷമായ്
മനസ്സിൽ വാത്സല്യം കാണാമഴയിൽ വാത്സല്യം
(ചിലു ചിലും ചിൽ..)
അരിയ മഞ്ഞിൻ വിരലു തൊട്ടു ശിശിര സായാഹ്നം
പുതിയ പൂവുകളിൽ പൂത്തു വാത്സല്യം
അണിനിലാവിൻ തിരി കൊളുത്തും വസന്ത മന്ദാരം
മിഴിയിൽ മിന്നുകയായ് ദീപ വാത്സല്യം
കുളിരരുവി അണിയും ചിലമ്പു മണിയിൽ സൂര്യ വാത്സല്യം
ഉഷസ്സുണരും അഴകിൻ ഉദയഗിരിയിൽ മേഘ വാത്സല്യം
എരി വെയിലിൽ എന്നും തണലു തീർക്കും തരള വാത്സല്യം
( ചിലു ചിലും ചിൽ...)
ഇണനിലാവിൻ തളിരു നീട്ടും സുഗമ സംഗീതം
പ്രണയ മുല്ലകളിൽ പെയ്തു വാത്സല്യം
കനവിലൂഞ്ഞാൽ പടിയിലെന്നും കാത്തിരിക്കുമ്പോൾ
തനു തലോടുന്നു മാതൃവാത്സല്യം
നിറകറുക വിരിയും തൊടിയിൽ മുഴുവൻ തെന്നൽ വാത്സല്യം
ചെറു പറവ കുറുകും കദളിയിലയിൽ വർഷ വാത്സല്യം
ഒരു കുരുന്നു മനസ്സിലെ വെണ്ണയുരുകും വേനൽ വാത്സല്യം
Chilu chilum chil chiri chilampum chilankayo
vanasalabhamo manassil
kalakalam thala vala kilungum kavithayo kilimozhikalo manassil
nizhalulaavukayo nenchil izhakal paakukato
pavizhamaavukayo paattin puzhakal ozhukukayo
pulari viriyum kanakavaniyil pulaka santhwana nimishamaay
manassil valsalyam kaanaamazhayil vaalsalyam
(Chilu chilum chil..)
Ariya manjin viralu thottu sishira saayaahnam
puthiya poovukalil poothu valsalyam
aninilaavin thiri koluthum vasantha mandaaram
mizhiyil minnukayaay deepavaalsalyam
kuliraruvi aniyum chilampumaniyil soorya vaalsalyam
ushassunarum azhakin udayagiriyil megha vaalsalyam
eri veyilil ennum thanalu theerkkum tharala vaalsalyam
(Chilu chilum chil..)
Inanilaavin thaliru neettum sugama samgeetham
pranayamullakalil peythu vaalsalyam
kanaviloonjaal padiyilennum kaathirikkumpol
thanu thalodunnu maathruvaalsalyam
nirakaruka viriyum thodiyil muzhuvan thennal valsalyam
cheru parava kurukum kadaliyilayil varsha vaalsalyam
oru kurunnu manassile vennayurukum venal vaalsalyam
(Chilu chilum chil..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.